Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണ്ഡലകാല മകരവിളക്ക് മഹോത്സവ സർവീസ് വിജയകരമാക്കി കെഎസ്ആർടിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തിനു തിരശ്ശീല വീഴുമ്പോൾ വിജയകരമായി ദൗത്യം പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള ഒരു മണ്ഡലപൂജ മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ വിവിധ അവലോകന യോഗങ്ങളുടെ തുടർച്ചയായി ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ തലങ്ങളിൽ അവലോകന യോഗങ്ങൾ നടന്നിരുന്നു. പമ്പയിൽ നടന്ന ഫൈനൽ അവലോകന യോഗത്തിന്റെയും തീരുമാനങ്ങൾ അനുസരിച്ച് ഏറെ വ്യത്യസ്തവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ നൽകിയതനുസരിച്ച് കെഎസആർടിസി സ്‌പെഷ്യൽ സർവീസ് ക്രമീകരണങ്ങൾ കൃത്യമായ പ്ലാനിംഗ് പ്രകാരം നടപ്പിലാക്കി.

ഈ വർഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വളരെ മുന്നേ തന്നെ ആരംഭിച്ച കെഎസ്ആർടിസി സർവ്വ സജ്ജമയിരുന്നു. ചീഫ് ഓഫീസ് തലത്തിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്ന നിരന്തര മീറ്റിങ്ങുകളുടെ ഫലമായി ബസ്സുകളുടെ മെയിൻറനൻസ് വളരെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, സ്റ്റോർ വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും സൂപ്പർവയ്‌റി വിഭാഗം ജീവനക്കാർക്കും പ്രഗൽഭരായ ട്രെയിനർമാരെ ഉപയോഗിച്ച് ട്രെയിനിംഗും പൂർത്തിയാക്കിയിരുന്നു. എല്ലാ വിഭാഗം ജീവക്കാർക്കും കേരള ഫയർ ഫോഴ്സുമായി സഹകരിച്ച് ഫയർ & സേഫ്റ്റി ട്രെയിനിംഗ് കൂടി നൽകിരുന്നു. കൂടാതെ ശബരിമല സ്പെഷ്യൽ സർവീസിനായി നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പ്രത്യേക പരിശീലനങ്ങളും നിർദ്ദേശങ്ങളും നൽകിയിരുന്നു. സംസ്ഥാന പോലീസ്, ദേവസ്വം ബോർഡ്, മോട്ടോർ വാഹന വകുപ്പ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്പെഷ്യൽ സർവീസുകൾ സുഗമമായി നടത്തുന്നതിനുവേണ്ട മുന്നൊരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു.

ഡിജിറ്റൽ യുപിഐ പെയ്മെന്റുകൾ, ട്രാവൽ കാർഡ്, പമ്പയിലും നിലക്കലും സ്മാർട്ട് ബസ് സ്റ്റോപ്പ് സംവിധാനങ്ങൾ, ടിക്കറ്റ് വെൻഡിങ് മെഷീൻ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി ഇന്ത്യൻ പൊതുഗതാഗത രംഗത്ത് മാതൃകയാക്കാവുന്ന നൂതന സാങ്കേതിക വിദ്യകൾ അവലംബിച്ചുള്ള സൗകര്യങ്ങൾ ഈ വർഷം കെഎസ്ആർടിസി മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി നടപ്പിലാക്കി.

മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് സുരക്ഷിതമായി ബസ് പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകൾ കണ്ടെത്തി. കെഎസ്ആർടിസി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ക്യാമ്പ് ഒരുക്കി, നിരവധി ഭക്തന്മാർക്കും ജീവനക്കാർക്കും പ്രാഥമിക ചികിത്സയും മരുന്നുകളും നൽകി.നിലയ്ക്കലിലും പമ്പയിലും ജീവനക്കാർക്ക് മെച്ചപ്പെട്ട താമസവും ഭക്ഷണ സൗകര്യവും ഒരുക്കി. പത്തനംതിട്ട യൂണിറ്റിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ പ്രവർത്തനത്തോടെ ജീവനക്കാർക്ക് മൂന്ന് നേരത്തെ ഭക്ഷണവും വിവിധ യൂണിറ്റുകളിൽ ലഘുഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.

പമ്പ, നിലക്കൽ സ്പെഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജീവനക്കാരുടെയും കഠിന പരിശ്രമം മൂലം സർക്കാർ ഏൽപ്പിച്ച ദൗത്യം പരാതികളില്ലാതെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് കെഎസആർടിസിക്കും വകുപ്പിന് അഭിമാനകരമാണ്.

Tags :

Recent News

Advertisement
WhiteswanTV Footer