Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം.ഡി. കോളേജ് പഴഞ്ഞി അന്താരാഷ്ട്ര ദ്വിദിന സമ്മേളനം– ഫൺ റൺ നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : സുസ്ഥിര ജ്ഞാനം– പാരമ്പര്യവും സാങ്കേതികവിദ്യയും പരിവർത്തനവും എന്ന പ്രമേയത്തിൽ പഴഞ്ഞി എം.ഡി. കോളേജിൽ ജനുവരി ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ട് തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായി ഫൺ റൺ നാളെ നടക്കും. രാവിലെ എം.ഡി. കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഓട്ടം ജെറുസലേം ജംഗ്ഷനിൽ സമാപിക്കും. വാർഡ് അംഗവും വൈസ് ചെയർപേഴ്സണുമായ മിനി ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.

പതിനെട്ടിലധികം വൈജ്ഞാനിക ശാഖകളിലായി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള ഗവേഷകർ അവതരിപ്പിക്കുന്ന ഇരുനൂറിലധികം പ്രബന്ധങ്ങളാണ് സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭൗതികശാസ്ത്രം, മനശ്ശാസ്ത്രം, കംപ്യൂട്ടർ പ്രയോഗശാസ്ത്രം, ഗണിതശാസ്ത്രം, വാണിജ്യം, സാമ്പത്തികശാസ്ത്രം, വിനോദസഞ്ചാരം, ശാരീരിക വിദ്യാഭ്യാസം, ഗ്രന്ഥശാസ്ത്രം, രാഷ്ട്രീയശാസ്ത്രം, സാമൂഹ്യപ്രവർത്തനം തുടങ്ങിയ ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം ഭാഷാവിഭാഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായിരിക്കും. ഭാരതീയ വിജ്ഞാന പദ്ധതിയെക്കുറിച്ച് പ്രത്യേക സെഷനുകളും സമ്മേളനത്തിൽ ഒരുക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer