തൃശ്ശൂർ: ഇന്റർനാഷണൽ ക്ലബ്ബായ കുന്നംകുളം വൈസ് വുമൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ്–ന്യൂ ഇയർ സംഗമവും വൈസ് മെൻ ഡിസ്ട്രിക്റ്റ് ഗവർണ്ണറുടെ ഔദ്യോഗിക സന്ദർശനവും സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനവും നടന്നു. ചടങ്ങ് കുന്നംകുളം മുൻസിപ്പൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് മിനി ചാർളി അദ്ധ്യക്ഷത വഹിച്ചു.
വൈസ് മെൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ബിന്ദു അപ്പുമോൻ മുഖ്യാതിഥിയായി പങ്കെടുത്തു. അടുത്തിടെ കുന്നംകുളം മുൻസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി.ജി. ജയപ്രകാശിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
സർവീസ് പ്രൊജക്റ്റിന്റെ ഭാഗമായി കുന്നംകുളം പെയിൻ & പാലിയേറ്റീവിന് നൽകുന്ന വീൽ ചെയർ, ഹാൻഡ് കഫ്, പെഡൽ എക്സൈസർ എന്നിവ പെയിൻ & പാലിയേറ്റീവ് പ്രസിഡന്റ് ഗഫൂർ ഏറ്റുവാങ്ങി.വൈസ് മെൻ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ അപ്പുമോൻ സി.കെ., ക്ലബ്ബ് സെക്രട്ടറി നിഷ ബാബുരാജൻ, ട്രഷറർ സുമി ജുഡീഷ്, വൈസ് മെൻ ഡിസ്ട്രിക്റ്റ് ഭാരവാഹികളായ അഡ്വ. ലിജി ജിമ്മി, സി.ബി. എഡിസൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.






