മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലം-തൊടിയപുലത്തിനിടയിലെ റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ യൂണിഫോമിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പെൺകുട്ടി ഇന്നലെ സ്കൂളിലേക്ക് പോയ ശേഷം വീട്ടിൽ മടങ്ങിയെത്തിയിരുന്നില്ല. സംഭവത്തിൽ 16 കാരനായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി സംഭവത്തിൽ കുറ്റസമ്മതം നൽകിയതായാണ് വിവരം. കഴുത്ത് ഞരിച്ചു കൊലപെടുത്തിയതായാണ് പ്രതിയുടെ മൊഴി. കൂടാതെ ബലാത്സംഗ ശ്രമവും നടന്നതായി സമ്മതിച്ചിട്ടുണ്ട്.







