പാലക്കാട്: തകർന്നു തരിപ്പണമായ നെന്മാറ – ഒലിപ്പാറ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നെന്മാറ – ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി 2026 ജനുവരി 21 ബുധനാഴ്ച ഹർത്താലും, ഗോവിന്ദാപുരം – നെന്മാറ – വടക്കഞ്ചേരി റൂട്ടിൽ റോഡ് ഉപരോധവും നടത്തും.
റോഡിന്റെ ശോചനീയാവസ്ഥ മൂലം ജനങ്ങളുടെ ജീവൻ അപകടത്തിലായിട്ടും അധികൃതർ പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം. ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ഒലിപ്പാറ മുതൽ നെന്മാറ വരെ പ്രതിഷേധ വാഹന റാലിയും സംഘടിപ്പിക്കും.
നാടിന്റെ അതിജീവനത്തിനായി നടക്കുന്ന ഈ സമരത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരും സഹകരിക്കണമെന്ന് നെന്മാറ – ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.






