കോഴിക്കോട്: താമരശ്ശേരി പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ മാസങ്ങൾക്ക് മുൻപ് നടന്ന സമരവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശികളായ സിദ്ദീഖ്, ഇസ്മയിൽ എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.
അതിനിടെ കഴിഞ്ഞ ദിവസം സമരത്തിനിടെ അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് തീയിട്ട കേസിൽ പ്രതി ചേർത്തയാൾക്ക് കോടതി മുൻകൂർ ജാമ‍്യം നൽകിയിരുന്നു. താമരശേരി സ്വദേശി സാജിറിനാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഫ്രെഷ് കട്ട് കേസിൽ ആദ‍്യമായാണ് ഒരാൾക്ക് കോടതി ജാമ‍്യം അനുവദിച്ചത്. അറവ് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ടായിരുന്നു ജനങ്ങൾ പ്രതിഷേധം നടത്തിയത്. എന്നാൽ പിന്നീട് പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.






