സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജനരോഷം ഇരമ്പുന്നു:സ്ത്രീത്വത്തെ അപമാനിച്ച് കോൺഗ്രസ് എംഎൽഎ

മധ്യപ്രദേശ് : സ്ത്രീത്വത്തെയും പിന്നാക്ക വിഭാഗങ്ങളെയും ക്രൂരമായി അധിക്ഷേപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ. ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താൽ ആത്മീയ പുണ്യം ലഭിക്കുമെന്ന എംഎൽഎയുടെ പരാമർശം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. റോഡിലൂടെ പോകുമ്പോൾ ഏതെങ്കിലും ഒരു സുന്ദരിയായ സ്ത്രീയെ കണ്ടാൽ പുരുഷന്റെ മനസ്സ് ചഞ്ചലമാവുമെന്നും ഇത് ബലാത്സംഗത്തിലേക്ക് നയിക്കാമെന്നുമാണ് എംഎൽഎയുടെ വാദം. “ഏതെങ്കിലും ഒരു വ്യക്തി സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ അയാളുടെ മനോനില തെറ്റുകയും അത് ബലാത്സംഗത്തിൽ കലാശിക്കുകയും ചെയ്യാം” അദ്ദേഹം പറഞ്ഞു.വിവാദ പ്രസ്താവന പുറത്തുവന്നിട്ടും എംഎൽഎയെ സംരക്ഷിക്കുന്ന കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

ആദിവാസി, ദളിത്, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവർ എന്തുകൊണ്ടാണ് ബലാത്സംഗത്തിന് ഇരയാകുന്നത് എന്നതായിരുന്നു ഫൂൽ സിംഗ് ബരയ്യ നടത്തിയ വിവാദ പ്രസ്താവന.എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് പാർട്ടിയിലെ ഉന്നത നേതാക്കളുടെ വിവരങ്ങൾ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കോൺഗ്രസ് എംഎൽഎയിൽ നിന്ന് ഉണ്ടായ ഈ നീചമായ പ്രസ്താവനയ്ക്കെതിരെ ഇടതുപക്ഷ മഹിളാ സംഘടനകൾ ഉൾപ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ്

Read More »

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ

Read More »

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ

Read More »

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »
Advertisement