Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചുങ്കത്ത് പോൾ അനുസ്മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡണ്ടും ചാലക്കുടിയിലെ സമസ്ത മേഘലയിലും സജീവ സാന്നിധ്യമായിരുന്ന, വ്യാപാര പ്രമുഖൻ പോൾ ചുങ്കത്തിന്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ നടത്തുന്നു. ചരമവാർഷിക ദിനമായ ജനുവരി 19 തിങ്കളാഴ്ച്ച 4 മണിക്ക് ചാലക്കുടി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും, ജീവകാരുണ്യ സഹായ വിതരണവും നടത്തുന്നു.

മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ പ്രസിഡണ്ടുമായ അബ്ദുൾ ഹമീദ് ഉൽഘാടനം ചെയ്യുന്നു. മുനിസിപ്പൽ ചെയർ പേഴ്സൻ ആലിസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, പ്രതിപക്ഷ നേതാവ് ജിൽ ആൻറണി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്. ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചടങ്ങിൽ വെച്ച് തുടക്കം കുറിക്കും.

Recent News

Advertisement
WhiteswanTV Footer