Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃത്താല കൂറ്റനാട് പെരിങ്ങോട് ഓണപ്പറമ്പ് നഗർ അംബേദ്കർ ഗ്രാമമാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കൂറ്റനാട് പെരിങ്ങോട് ഓണപറമ്പ് നഗർ അംബേദ്കർ ഗ്രാമമാകുന്നു. തൃത്താല മണ്ഡലത്തിൽ നടത്തുന്ന വികസനോത്സവത്തിനു തുടക്കം കുറിച്ച് കൊണ്ടാണ് 1 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നത്. മന്ത്രി എംബി രാജേഷ് നിർമ്മാണോൽഘാടനം നിർവ്വഹിച്ചു. ഹോൾഡ് ഫെബ്രുവരി 24 വരെ തൃത്താല മണ്ഡലത്തിൽ നടപകുന്ന വികസനോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട് ഓണപ്പറമ്പ് നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതി ആരംഭിച്ചത്.

തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്റെറി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.ബൈറ്റ്പട്ടികജാതി വികസന വകുപ്പിന്റെ 2025-26 വർഷത്തെ അംബേദ്‌കർ ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപ വിനിയോഗിച്ചാണ് 36 എസ് സി കുടുംബങ്ങൾ താമസിക്കുന്ന ഓണപ്പറമ്പ് നഗറിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. കമ്മ്യൂണിറ്റി ഹാൾ, റോഡ് വികസനം,മാലിന്യ സംസ്കരണം, അഴുക്കുച്ചാൽ,സൈഡ് പ്രൊട്ടക്‌ഷൻ, മിനി മാസ്റ്റ് ലൈറ്റ് തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതി മുഖേന നടപ്പാക്കുന്നത്.

അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി പ്രദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതു വഴി കഴിയും.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ടി വി നിഷ മുഖ്യാതിഥിയായി. ബോക്ക് പഞ്ചായത്ത് അംഗം ടി കെ നീതു , രജിഷ ,നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോഹനൻ,വാർഡ് മെമ്പർ ടി എം ലിബിൻ ദാസ്, നിർമ്മിതി കേന്ദ്രം പ്രാജക്ട് എഞ്ചിനീയർ എ ഉസ്മാൻ, ഉദ്യേഗസ്ഥർ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer