സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഒരു കീറക്കടലാസിൻ്റെ പോലും അനുമതി ഇല്ല; മർക്കസ് നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി

കോഴിക്കോട്: കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മർകസ് നോളജ് സിറ്റിക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ലാതെയാണ് നോളജ് സിറ്റി പണിതതെന്ന് ശശികല ആരോപിച്ചു. സർക്കാരിന്റെ ഒരു ഡിപ്പാർട്ട്‌മെന്റിന്റെയും അനുമതിയില്ലാതെയാണ് അവിടെ പാലങ്ങൾ പണിതത്. നദികളുടെ ഒഴുക്ക് തടഞ്ഞു. സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഒരു അനുമതിയുമില്ലാതെയാണ് അവിടെ ഭീമാകാരമായ കെട്ടിടങ്ങൾ പണിതതെന്നും ശശികല ആരോപിച്ചു.

തിരുനാവായ കുംഭമേളയുമായി ബന്ധപ്പെട്ട ജനം ടിവി ചർച്ചയിലായിരുന്നു ശശികലയുടെ ആരോപണം. നോളജ് സിറ്റിയുടെ നിർമാണം സംബന്ധിച്ച് എല്ലാ രേഖയും വിവരാവകാശ നിയമപ്രകാരം ശേഖരിച്ചിട്ടുണ്ട്. രണ്ട് പാലങ്ങൾ നോളജ് സിറ്റിക്കകത്തുണ്ട്. മലപ്പുറത്ത് കുംഭമേള നിർത്തണമെന്ന് പറഞ്ഞ ആരും നോളജ് സിറ്റിയുടെ കാര്യത്തിൽ ഇടപെടുന്നില്ല. അങ്ങനെയൊരു നിർമിതി അവിടെയുള്ള കാര്യം തന്നെ സർക്കാരിന് അറിയില്ലെന്നും ശശികല ആരോപിച്ചു.കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും സനാതനധർമത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. പുഴ വൃത്തിയാക്കിയതിനാണ് മലപ്പുറത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. പുഴയും വായുവും എല്ലാം ശുദ്ധമായിരിക്കുക എന്നത് സനാതന ധർമത്തിന്റെ ഭാഗമാണ്. അതില്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്ത് വന്നാലും നിശ്ചയിച്ച തീയതിയിൽ തന്നെ കുംഭമേള നടത്തുമെന്നും ശശികല പറഞ്ഞു.

തിരുനാവായ കുംഭമേള തടയാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് മുൻ ഡിജിപിയും സംഘ്പരിവാർ സഹയാത്രികനുമായ ടി.പി സെൻകുമാറും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മറ്റു മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ തടസമില്ലാതെ നടക്കുമ്പോൾ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും തടയുന്നത് തെറ്റായ സമീപനമാണ് എന്നായിരുന്നു സെൻകുമാറിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement