Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദീപക്കിന്റെ കണ്ണീരിന് കണക്ക് പറയേണ്ടി വരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കയ്യിലൊരു ഫോണുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്ത ഒരുവിഭാഗം യുവതി യുവാക്കള്‍ക്ക് ഉണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ. ബസില്‍ നിന്ന് ലൈംഗിക അതിക്രമണം നടത്തിയെന്ന പേരില്‍ യുവതി ചിത്രീകരിച്ച വ്യാജ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഇല്ലാതാക്കിയത് ഒരു നിരപരാധിയുടെ ജിവനാണ്.

അതെ ഇന്ന് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ റീച്ച് കൂടാന്‍ ഏറ്റവും നല്ല മാര്‍ഗം ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ്. ബസ്സില്‍വെച്ച് കയറി പിടിച്ചെന്ന ഒറ്റ അടിക്കുറിപ്പില്‍ അല്ലെങ്കില്‍ ലൈംഗിക ചേഷ്ടകാണിച്ചു എന്നു പറഞ്ഞാല്‍ ആ വീഡിയോയോ ഫോട്ടോയോ അതിന്റെ സത്യാവസ്ഥ പോലും അറിയാതെ കണുന്നവര്‍ കാണുന്നവര്‍ ഷെയര്‍ചെയ്യും. റീച്ചിന് വേണ്ടി പെണ്‍കുട്ടി ഇട്ട വീഡിയോ 3 മില്യണില്‍ അധികം ആളുകളിലെത്തി.

കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം നടന്നു ബസ്സില്‍വെച്ച് ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് ഒരു യുവതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോ വന്നതിന് പിന്നാലെ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായി.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നുള്ള വീഡിയോയുമായി യുവതി സോഷ്യല്‍മീഡിയില്‍ എത്തിയത് . പിന്നാലെ വടകര പൊലീസില്‍ പരാതിയും നല്‍കി.

എന്നാല്‍ സംഭവത്തിന് പിന്നാലെ നിരപരാധിയായ ദിപക്ക് സമൂഹത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. ആരും തന്നെ അയാളെ വിശ്വസിക്കാതെയായി തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് കടന്ന ദീപക്ക് ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു.

മരണത്തിന് പിന്നാലെ ദീപക്കിനെതിരെ ആരോപണവുമായി വന്ന യുവതിക്കെതിരെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. യുവതിയെ വിമര്‍ശിക്കുന്നവരെ തെറ്റ് പറയാനും സാധിക്കില്ലെന്ന പക്ഷത്ത് നിന്ന് തന്നെ ചോദിക്കാം ലൈംഗിക അധിക്രമം നേരിടുന്നു എന്ന് തോന്നുമ്പോള്‍ സോഷ്യല്‍ മീഡിയിലൂടെ മാത്രം പ്രതികരിക്കുന്ന ഈ സമീപനം കൊണ്ട് നിങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ത്. ഒരുത്തന്‍ കയറിപിടിച്ചാല്‍ കരണത്തൊന്ന് പൊട്ടിക്കുന്നതിന് പകരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ കയറി പിടിച്ചതിന്റെ ബുദ്ധിമുട്ട് നിങ്ങള്‍ക്കില്ലാതാകുമോ ആ വേദനയും അറപ്പും വെറുപ്പും നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ റീല്‍സില്‍ കിട്ടുന്ന ലൈക്കും ഷെയറും കമന്റും കൊണ്ട് മറക്കാന്‍ പറ്റുമോ

ബസ്സാണ് ഒരുപാട് പേര്‍ സഞ്ചരിക്കുന്നതാണ് ഒക്കെ ശരിയാണ് തിരക്കുമുണ്ടാകും പലതരത്തില്‍ പല സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഉണ്ടാകും അതും ശരിയാണ്. ഇങ്ങനൊരു സന്ദര്‍ഭം വന്നാല്‍ പിന്നെ എന്ത് ചെയ്യുമെന്നും നീയുമൊരു പെണ്ണല്ലേ എന്നും ചോദിക്കുന്നവരോടായി പറയാം അങ്ങനെഒന്നു ഉണ്ടായാല്‍ ആദ്യം മറുപടി പറയുക കൈകളായിരിക്കും പിന്നീട് നാവും. അതിന് ശേഷമാകും നിയമത്തിന് പിന്നാലെ പോവുക.

സോഷ്യല്‍മീഡിയയിലെ റീച്ചിനുവേണ്ടി മേത്ത് പിടിച്ചെന്നു പറഞ്ഞാല്‍ കിട്ടുന്ന ലൈക്കൊന്നും മറ്റൊന്നിനും കിട്ടില്ലെന്നറിഞ്ഞിട്ട ചെയ്യുന്ന ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ആദ്യം പ്രതികരിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. ഇങ്ങനെ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ സത്യങ്ങള്‍ പലപ്പോഴും ആളുകള്‍ കണ്ടില്ലെന്നു നടിക്കുന്ന അവസ്ഥയുണ്ടാകും. ഇങ്ങനെയാണ് പലപ്പോഴും നീതികിട്ടേണ്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹരചര്യങ്ങള്‍ ഉണ്ടാകുന്നത്.

പെണ്‍കുട്ടിക്ക് ലൈംഗിക അധിക്രമം നേരിട്ടെന്നു പറഞ്ഞപ്പോള്‍ വീഡിയോ എടുത്തത് നല്ല കാര്യം പക്ഷെ അത് പ്രചരിപ്പിച്ച് കയ്യടി നേടുന്നതിന് പകരം നിയമത്തിന് മുന്നില്‍ ചെന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു. സംഭവത്തിന്റെ നിചസ്ഥിതി മനസ്സിലാക്കിയുള്ള നിയമ പരിരക്ഷ യഥാര്‍ത്ഥ ഇരയ്ക്ക് ലഭിച്ചേനെ. യഥാര്‍ത്ഥ ഇരയെന്നു പറഞ്ഞത് ഈ സംഭവത്തില്‍ അപമാന ഭാരത്താല്‍ ആത്മഹത്യ ചെയ്ത ദീപക്കിനെയാണ്. തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉണ്ടായപ്പോള്‍ ദീപക്ക് മരണത്തിലേക്ക് തിരിഞ്ഞത് ചെയ്യാത്ത കുറ്റത്തിന് ലോകത്തിനു മുന്നില്‍ കുറ്റക്കാരനാണെന്നുള്ള ലേബല്‍ വേണ്ടെന്നു കരുതിയാകും.

ഈ സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹത്തില്‍ ഉയരുന്നത്. പെതു ഗതാഗത സംവിധാനങ്ങള്‍ പുരുഷന്‍മാര്‍ ഉപയോഗിക്കാന്‍ ഭയക്കണമെന്നാണ് പലരും പറയുന്നത്. നീതി എന്നത് പുരുഷനും അവകാശപ്പെട്ടതാണെന്നും അത് ,സ്ത്രീകളുടെമാത്രം കുത്തകയല്ലെന്നും പറയേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer