പാലക്കാട് : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുമ്പോൾ സിപിഐഎം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശന പരിപാടികൾ പുരോഗമിക്കുകയാണ്.പാലക്കാട് ജില്ലയിലെ വിവിധ ഏരിയകളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും എംഎൽഎമാരും നേതൃത്വം നൽകി കൊണ്ടാണ് ഗൃഹസന്ദർശനം നടത്തുന്നത്.
ഒറ്റപ്പാലം ഏരിയയിലെ ഗൃഹ സന്ദർശന പരിപാടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ,എംആർ മുരളി തുടങ്ങിയ നേതാക്കളാണ് നേതൃത്വം നൽകുന്നത് .വാണിയംകുളം, മനിശ്ശേരി ,പാലപ്പുറം തുടങ്ങി ഏരിയയിലെ ലോക്കൽ കമ്മിറ്റികളിൽ ഗൃഹസന്ദർശനം അവസാനഘട്ടത്തിലാണ് .സംസ്ഥാന സർക്കാർ നടത്തുന്ന ജനക്ഷേമ പദ്ധതികളെ ജനങ്ങളിൽ എത്തിക്കാനും ജനങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും നേരിട്ട് കേൾക്കാനും തുടർഭരണം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാൻ ആഗ്രഹ സന്ദർശന പരിപാടി.




