Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാട്ടകം കുടിവെള്ള പദ്ധതി പൂർത്തീകരിക്കാത്തത്തിൽ ജനകീയ കർമ സമിതിയുടെ പ്രതിഷേധo

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മുൻസിപ്പാലിറ്റിയുടെ തെക്കൻ ഭാഗമായ നാട്ടകം കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കുടിവെള്ള പദ്ധതി ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസംഗമം നടത്തി. പഴയ നാട്ടകം പഞ്ചായത്ത് പ്രദേശത്തെ ആറായിരത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് ഈ പദ്ധതി പൂർത്തിയാക്കണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടു.

ജല അതോറിറ്റി അറ്റകുറ്റപണികളുടെ പേരിൽ കഴിഞ്ഞ നാലുമാസമായി നിർത്തി വെച്ചിരിക്കുന്ന നാട്ടകം ടാങ്കിലേക്കുള്ള പമ്പിങ് ഉടൻ ആരംഭിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നഗരസഭ നാട്ടകം സോണൽ ഓഫീസിന് മുൻവശം നടന്ന പ്രതിഷേധ കൂട്ടായ്മ കർമസമിതി പ്രസിഡൻ്റ് ജോർജ് മാത്യൂ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു.

പ്രൊഫ. ഡോ. സെലിൻ ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.പി. ലാലു, ഷാജി ലാൽ, കൃഷ്ണൻ കുട്ടി, ഫ്രാൻസിസ് കുരോത്ത്, മോൻസി പീറ്റർ, ജോസ് പവിയാനോസ്, റോബി കണ്ണമ്പുറം, വർഗീസ് പളാപ്പള്ളി, ജോസ് പുന്നൂസ്, ജോൺ മാത്യു, തുളസീധരൻ എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer