കോഴിക്കോട്: 1936-ൽ സ്ഥാപിതമായ താമരശ്ശേരി പഞ്ചായത്ത് 90-ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ആറ്റക്കോയ തങ്ങൾ പ്രഥമ പ്രസിഡണ്ടായി തുടക്കം കുറിച്ച് 17 പ്രസിഡണ്ടുമാർ വിവിധ കാലയളവുകളിൽ നേതൃത്വം നൽകി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഭരണ സമിതികൾക്ക് കഴിഞ്ഞു.
ഒരു വർഷം നീണ്ടു നിൽക്കുന്ന “നവതി 2K26 ” വിപുലമായ പരിപാടികൾ നടത്താൻ താമരശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രഥമ യോഗം തീരുമാനമെടുത്തതായി പ്രസിഡണ്ട് റസീന സിയാലി, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ അറിയിച്ചു. പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, കാവ്യ വി ആർ, മെമ്പർമാരായ സൈനുൽ ആബിദീൻ തങ്ങൾ, ബാബു കുടുക്കിൽ, പി.കെ.വിജിത്ത്, ഖദീജ സത്താർ, ആസാദ് കാരാടി,ഷീജ ദിലീപ്, ബിന്ദു ആനന്ദ്, സെക്രട്ടറി ഫവാസ് ഷമീം തുടങ്ങിയവർ സംസാരിച്ചു.






