തൃശ്ശൂർ: തൊമ്മാനയിൽ കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി. വേളൂക്കര പഞ്ചായത്തിലെ തൊമ്മാന കച്ചേരിപടി വീട്ടിൽ ജോബി ജോർജ് (50) ആണ് മരണപ്പെട്ടത്ത് ‘ വേളൂക്കര പഞ്ചായത്തിൽ തൊമ്മാന എന്ന സ്ഥലത്ത് കുളത്തിൽ അകപ്പെട്ട ആളെ ഇരിങ്ങാലക്കുട ഫയർഫോഴ്സും ചാലക്കുടി സ്കൂബ ടീമും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.






