Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി നഗരസഭ വിജയരാഘവപുരത്ത്  ആയുധധാരിയായ അജ്ഞാതൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലെ വിജയരാഘവപുരം ഗ്രീൻവാലി പരിസരത്ത് പുലർച്ചെ ആയുധധാരിയായ അജ്ഞാതനെ കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ശനിയാഴ്ച  വെളുപ്പിന് നാല് മണിയോടെയാണ് മുഖംമൂടി ധരിച്ച ഒരാൾ മാരകായുധമെന്ന് സംശയിക്കുന്ന വസ്തുവുമായി ജനവാസ മേഖലയിൽ എത്തിയത്.

പ്രദേശത്തെ ഒരു വീട്ടുമുറ്റത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ഗൃഹനാഥൻ ശ്രദ്ധിക്കുകയും ഉടൻ തന്നെ ശബ്ദമുണ്ടാക്കി ആളുകളെ വിവരമറിയിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ അജ്ഞാതൻ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെന്നാണ് നാട്ടുകാരുടെ പ്രാഥമിക നിഗമനം.

അജ്ഞാതൻ നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടുകൾ സുരക്ഷിതമായി പൂട്ടണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Advertisement
WhiteswanTV Footer