Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്‌കൂളുകളില്‍ മോഷണം നടത്തുന്ന യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പനങ്ങാടി ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പിടിയിലായത്.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാദര്‍ ശരീഫ് പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിന് നേരത്തെ പിടിയിലായിട്ടുണ്ട്. സിസിടിവി പരിശോധയിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ സ്‌കൂളിലും പരിസരത്തും എത്തിച്ച് തെളിവെടുത്തു. മോഷണം നടത്തിയ രീതിയും മോഷണമുതല്‍ സൂക്ഷിച്ച സ്ഥലവും പ്രതി പൊലീസിന് വിവരിച്ചു നല്‍കുകയും ചെയ്തു. പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ നവീന്‍ ഷാജിന്റെ എസ്‌ഐമാരായ ശ്യാം, അബ്ദുല്‍സലാം, സിപിഒമാരായ ജയേഷ്, ശ്രീനാഥ് സച്ചിന്‍, ജാസര്‍, പ്രബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement
WhiteswanTV Footer