Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: roberry

വീടിന്റെ ഓട് പൊളിച്ച് മോഷണം; യുവതിയുടെ പാദസരം ഉൾപ്പെടെ കവർന്നു

മലപ്പുറം: വണ്ടൂർ പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ടിൽ വീടിന്റെ ഓട് പൊളിച്ച് മോഷണം. കക്കുണ്ട് പള്ളിക്ക് സമീപം മംഗലപ്പറമ്പൻ അബ്ദുസലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അടുക്കള ഭാഗത്തെ ഓടുകൾ മാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരം ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞു. വീടിന്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നു. യുവതിയും കുട്ടിയും കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലെ സാധനങ്ങൾ പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പരിശോധന നടത്തിയ നിലയിലായിരുന്നു. […]
Read more

കൊല്ലത്ത് വ്യാപക മോഷണം; മൂന്ന് വീടുകളിൽ കവർച്ച

കൊല്ലം: കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ മോഷണം വ്യാപകമാകുന്നു. അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കഴിഞ്ഞ ദിവസം മൂന്ന് വീടുകളിൽ മോഷണം നടന്നത്. ആലഞ്ചേരി സ്വദേശി ജേക്കബ് ചാക്കോ, അഞ്ചൽ സ്വദേശി എബി, മുതലാറ്റ് സ്വദേശി തങ്കച്ചൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സ്വർണം, പണം ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. മൂന്ന് വീടുകളിലും മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളും മേശകളും കുത്തിപ്പൊളിച്ച് സാധനങ്ങളും രേഖകളും പുറത്തെടുത്ത് നശിപ്പിച്ച നിലയിലാണ്. ജേക്കബ് […]
Read more

ബെംഗളൂരുവിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് കുത്തിക്കൊന്നു; യുവാവ് പിടിയിൽ

ബെംഗളൂരു: മോഷണത്തിനിടെ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. അസുഖബാധിതനായി വീൽ ചെയറിൽ കഴിയുകയായിരുന്ന ഭർത്താവിന്റെ മുന്നിൽവെച്ചാണ് അയൽവാസിയായ യുവാവ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഇയാളെ പോലീസ് പിടികൂടി. ശോഭ (69) ആണ് കൊല്ലപ്പെട്ടത്. 12 വർഷമായി അസുഖബാധിനായി കഴിയുന്ന ഭർത്താവിനെ പരിചരിച്ചുവരികയായിരുന്നു ശോഭ. ഇവർക്ക് മക്കളില്ല. തൊട്ടയൽപക്കത്താണ് 36-കാരനായ ശിവകുമാർ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ കുടിവെള്ളം ചോദിച്ചാണ് ഇയാൾ ശോഭയുടെ വീട്ടിൽ എത്തിയത്. വെള്ളം […]
Read more

സ്‌കൂളുകളില്‍ മോഷണം നടത്തുന്ന യുവാവ് പിടിയിൽ

മലപ്പുറം: സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പനങ്ങാടി ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പിടിയിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാദര്‍ ശരീഫ് പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിന് നേരത്തെ […]
Read more

അഭിഭാഷകയുടെ വീട്ടിൽനിന്ന് 29 പവൻ സ്വർണം കവർന്ന മോഷ്ടാവ് പിടിയിൽ

കാസർകോട്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാൾ ക്ഷേത്ര കവർച്ച ഉൾപ്പടെ 25 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് ഇയാൾ കവർന്നത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പൊലീസ് ഇയാളെ പിടികൂടിയത്. ജനുവരി18 നാണ് കവർച്ച നടന്നത്. ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് […]
Read more

പരിയാരത്ത് പിക്ക് അപ്പ് വാൻ മോഷ്ടിച്ച  പ്രതി പിടിയിലായി

തൃശൂർ: പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ച സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെയാണ് (50)  പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം കാണാതായതിനെ റിബിൻ ഉടൻ തന്നെ ചാലക്കുടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെയും […]
Read more

സ്കൂളിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ സ്കൂളിൽ മോഷണം നടത്തിയവർ പിടിയിൽ. ചെറുകര ആർജിഎം എൽപി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന സ്പീക്കറുകൾ, മിക്സർ തുടങ്ങിയവ മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. പ്രദേശവാസികളായ ചെറുകര അനന്തു ഭവനിൽ അനന്തു രാജ് (29), പൊൻപാതിര മുകളിൽ ബിനു (36 ) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നായിരുന്നു മോഷണം. സ്കൂൾ അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്തിരുന്നു. അന്വേഷണം നടത്തുന്നതിനിടെ മോഷണ മുതൽ […]
Read more

നാ​ദാ​പു​ര​ത്ത് വ​ൻ ക​വ​ർ​ച്ച; 18 പ​വ​ൻ ന​ഷ്ട​പ്പെ​ട്ടു, ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ കാ​ലി​ലെ പാ​ദ​സ​ര​വും മോഷണം പോയി

നാ​ദാ​പു​രം: പു​റ​മേ​രി​യി​ൽ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട് പ​വ​ൻ സ്വ​ർ​ണാ​ഭാ​ര​ണം മോ​ഷ​ണം പോ​യി. വീ​ട്ടി​ലെ ജ​ന​ൽ കു​ത്തി​ത്തു​റ​ന്നാണ് താ​ക്കോ​ൽ മോഷണം. ഇ​ന്ന് പു​ല​ർ​ച്ചെ കു​ന്നു​മ്മ​ൽ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​ത്രി പു​റ​ത്ത് പോ​യ മ​ക​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സി​സി​ടി​വി ക്യാമ​റ മൂ​ടി​യി​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് മോ​ഷ​ണം​പോ​യ​ത്. കൂ​ടാ​തെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ കാ​ലി​ലെ പാ​ദ​സ​ര​വും ക​ള്ള​ൻ മു​റി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix