തൃശ്ശൂർ: ദേശീയപാതയില്‍ കൊരട്ടി സമീപം ഓടി കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കാട്ടുകാരന്‍ ജോര്‍ജ്ജിന്റെ മാരുതി കാറാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊരട്ടി ജെടിഎസ് ജംഗ്ഷന് സമീപത്തായി കാർ കത്തി നശി്ച്ചു. എറണാകുളം ഭാഗത്ത് തൃശ്ശൂരിലുള്ള വീടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കാറിന്റെ മുന്‍വശത്ത് നിന്ന് തീ വരുന്നത് കണ്ടത്തിനെ തുടര്‍ന്ന് ജോര്‍ജ്ജ് കാര്‍ നിറുത്തകയും കാറിലുണ്ടായിരുന്ന അമ്മ ജിന്‍സി. സഹോദരി നീതു എന്നിവര്‍ കാറില്‍ നിന്ന് ഇറങ്ങുകയും കാര്‍ ഒതുക്കി നിര്‍ത്തിയപ്പോഴേക്കും തീ ആളി പടരുകയായിരുന്നു. പെട്ടെന്ന് ഇറങ്ങുവാന്‍ സാധിച്ചതിനാല്‍ വലിയ ദുരുന്തം ഒഴിവായി.
സംഭവമറിഞ്ഞ് ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി ഫോം ഉപയോഗിച്ച് വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയത്തിനാല്‍ ഇന്ധന ടാങ്ക് പൊട്ടുന്നത് ഒഴിവാക്കുവാന്‍ സാധിച്ചു. സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ പി.ഒ,വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പി.ആര്‍.രതീഷ്, സി.ജയകൃഷ്ണന്‍, യു,അനൂപ്, പി.ആര്‍.അനന്തു, പി.എസ്.മിഥുന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.






