Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജെന്‍സി ട്രെന്‍ഡ് ആയി ബബിള്‍ ടീ, ദിവസവും കുടിച്ചാല്‍ പണി കിട്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജെന്‍സിക്കിടയിലെ പുതിയ ട്രെന്‍ഡായ പാനീയമാണ് ബബിള്‍ ടീ അഥവാ ബോബോ ടീ. രുചിയില്‍ ഒട്ടും പിന്നിലല്ലെങ്കിലും പതിവാക്കിയാല്‍ ആരോഗ്യത്തിന് പണി തരുന്ന ഒന്നുകൂടിയാണിത്. ഇത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനും ഫാറ്റി ലിവറിനും മറ്റ് ഉപാപചയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. തായ്വാന്‍ ആണ് ബബിള്‍ ടീയുടെ ജന്മദേശം.

വിപണിയില്‍ എത്തുന്ന ബബിള്‍ ടീയില്‍ പഞ്ചസാരയുടെ അളവും കാലറിയും വളരെ അധികമാണ്. കപ്പയുടെ ചൗവരി അഥവാ ബോബോയാണ് പ്രധാന ചേരുവ. യുഎസ്ഡിഎ റിപ്പോര്‍ട്ട് പ്രകാരം ഒരു കപ്പ് ചൗവരിയില്‍ 544 കാലറി ഉണ്ട്. ഒരു കപ്പ് സാധാരണ ബബിള്‍ ടീയില്‍ 300 മുതല്‍ 500 കാലറി വരെ ഉണ്ടാകും. ഇതില്‍ പഞ്ചസാരയുടെ 40 മുതല്‍ 60 ഗ്രാം വരെ അടങ്ങിയിട്ടുണ്ട്.

ചിലതില്‍ ഫ്‌ലേവേര്‍ഡ് സിറപ്പുകള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, മധുരം ചേര്‍ത്ത ചൗവരി ഇവയും ഉണ്ടാകും. ഇത്തരത്തില്‍ വളരെ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കരളിനെയും വൃക്കകളെയും ബാധിക്കും. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix