കോട്ടയം: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി മെമ്പർ അഡ്വ. ടി. ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ പ്രാധാന്യവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടന്നു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, ജോസഫ് പുതിയിടം, ടോമി ചിറ്റക്കോടം, ആന്റണി മുണ്ടക്കൻ, ടോമിഷ് ഇഗ്നേഷ്യസ്, ടോജോ പാലക്കൽ, പി.ആർ. സുരേന്ദ്രൻ, തോമസ് കുന്നേപറമ്പിൽ, രാധാകൃഷ്ണൻ ശ്രീനിലയം, ജോർജ് ചിങ്ങംതോട്ടം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പഞ്ചായത്ത് മെമ്പർമാരായ സിന്ധു രവീന്ദ്രൻ, ജോസി അലക്സാണ്ടർ, മെറിൻ പൊയ്യാനിയിൽ, എങ്കിൽസൺ ജോസഫ്, സോജൻ പതിയാമാറ്റം, ജെസിമോൾ സെബാസ്റ്റ്യൻ, രാജേഷ് കുളവേലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നാട്ടുകാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷം ദേശസ്നേഹത്തിന്റെ ഉണർവ്വേകുന്ന അനുഭവമായി മാറി.










