Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺ സൗഹൃദങ്ങളോടെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അം​ഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഉണ്ണിക്കൃഷ്ണന് ആൺസുഹൃത്തുക്കളോട് ആയിരുന്നു താൽപര്യം.

ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താൽപര്യം കാണിച്ചിരുന്നു. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോയത് ഒരു ദിവസം മാത്രമാണ്. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണകാരണം എന്ന് ഗ്രീമ ആത്‍മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കമലേശ്വരത്ത് അമ്മ സജിതയെയും മകള്‍ ഗ്രീമയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇവര്‍ ഒപ്പിട്ട ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ ആണ് മരണത്തിന് കാരണമെന്നും ആത്മഹത്യക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബൈയിൽ വെച്ച് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇവര്‍ തമ്മിലുള്ള ദാമ്പത്യപ്രശ്നത്തെക്കുറിച്ച് കണ്ടെത്താനായിരുന്നു പൊലീസിന്‍റെ ശ്രമം.

Recent News

Advertisement
WhiteswanTV Footer