കൊച്ചി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡുകൾ പുരോഗമിക്കുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ), എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡുകൾ നടക്കുന്നതെന്നാണ് വിവരം.
ചാവക്കാട് എസ്ഡിപിഐ നേതാവും പിഎഫ്ഐയുടെ മുൻ ജില്ലാ നേതാവുമായ ഫാമിസ് അബൂബക്കറിന്റെ വീട്ടിലും എൻഐഎ റെയ്ഡ് തുടരുകയാണ്. പുലർച്ചെയോടെയാണ് സംസ്ഥാനത്തുടനീളം ഒരേസമയം പരിശോധനകൾ ആരംഭിച്ചത്.
റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.






