പാലക്കാട്: നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മയുടെ വേറിട്ട പ്രതിഷേധം. തിരക്കേറിയ പാലക്കാട് ഐ എം എ ജംഗ്ഷനിലാണ് നിസ്കാരം നടന്നത്. ഇതേ തുടർന്ന് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ പോലീസ് ഇടപെട്ട് വീട്ടമ്മയെ നീക്കികുനിയമത്തൂർ സ്വദേശിയായ അനീസയാണ് റോഡിൽ നിസ്ക്കരിച്ചത്. ഉച്ചയ്ക്ക് 12 30 ന് പാലക്കാട് IMA ജംഗ്ഷനിലായിരുന്നു സംഭവം. അനീസയുടെ മരണപ്പെട്ട ഭർത്താവിന് അവകാശപ്പെട്ട ഭൂമിയുടെ വിഹിതം ഇവരുടെ കുടുംബത്തിന് നൽകാതെ ഭർത്താവിൻ്റെ സഹോദരന്മാർ വീതം വെച്ചിരുന്നു.
കൊല്ലങ്കോട് നണ്ടൻ കിഴാഴിയിലായിരുന്നു ഭർത്താവിൻറെ വീട്. ആകെ 8 സെൻറ് ഭൂമിയിലാണ് ഇവർക്കും അവകാശം ഉള്ളത്. ഒഴിവാക്കിയതിൽ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാതായതോടെയാണ് വീട്ടമ്മ പ്രതിഷേധ നിസ്കാരം നടത്തിയത്. വീട്ടമ്മയെ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് നീക്കി. ഇവരുടെ സഹോദരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രണ്ടു മക്കളാണ് തനിക്കുള്ളതൊന്നും തനിക്ക് നീതി വേണം എന്നുമാണ് വീട്ടമ്മയുടെ ആവശ്യം. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സഹോദരൻ മറ്റൊരു കടയിലേക്ക് പോയ സമയത്ത് ആയിരുന്നു റോഡിൽ വീട്ടമ്മയുടെ പ്രതിഷേധം.




