സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സർവ്വകലാശാലകളെ കയ്യടക്കി കാവി പുതപ്പിക്കാൻ , എൻ.ഇ.പി 2020-ഡോ. ജോർജ് ജോസഫ് പരുവനാടി എഴുതുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യപങ്കാളിത്ത അധികാരമുള്ള സമവർത്തിപ്പട്ടികയിൽ ഉൾപ്പെട്ട വിഷയമാണ് .രാജ്യത്ത് ആകെ 1074 സർവ്വകലാശാലകൾ ഉള്ളതിൽ 58 എണ്ണം മാത്രമാണ് കേന്ദ്ര സർവകലാശാലകൾ . ശേഷിക്കുന്ന 1016 എണ്ണത്തിൽ ഏതാനും സ്വകാര്യ സർവകലാശാലകൾ ഒഴിച്ചാൽ മഹാ ഭൂരിപക്ഷവും വിവിധ സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ സഭകളുടെയും അതാതു സംസ്ഥാന ഖജനാവിൻ്റെയും സൃഷ്ടിയാണ് . താത്വികമായി ,യുജിസി ഒരു സ്വതന്ത്ര സ്ഥാപനമാണ് . എന്നാൽ 1953 സ്ഥാപിതമായത് മുതൽ തന്നെ അതാതുകാലത്തെ ഭരണകർത്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയവുമായിരുന്നു. ഏറ്റക്കുറച്ചിൽ ഉണ്ടാകാം എന്ന് മാത്രം.

യൂണിവേഴ്സിറ്റി ഗ്രാൻഡ് സ് കമ്മീഷൻ എന്ന അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഫണ്ട് അനുവദിക്കുന്നതിൽ ക്രമവും നീതിയും പുലർത്തുന്നതിനുള്ള ഒരു സംവിധാനമായാണ് യുജിസി കരുതപ്പെട്ടിരുന്നത് . എന്നാൽ പ്രസ്തുത പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനം നടന്നിട്ടുണ്ട് . സാങ്കേതിക വിദ്യാഭ്യാസത്തെ നിയന്ത്രിച്ചിരുന്ന AICTE, വിദ്യാഭ്യാസ പരിശീലനം നിയന്ത്രിച്ചിരുന്ന NCTE എന്നിവയും ഇല്ലാതാക്കിക്കൊണ്ട് വികസിത് ഭാരത് ശിക്ഷ അടിസ്ഥാൻ (VB SA) എന്ന പേരിൽ ഒറ്റ സ്ഥാപനമായി നിലവിൽ വരുന്നതിൻ്റെ പ്രഖ്യാപനം ,2025 ഡിസംബർ 15ന് നടന്നു കഴിഞ്ഞു. സംസ്ഥാന സർവകലാശാലകളെ വരുതിയിലാക്കാനും അവരുടെ സ്വയംഭരണത്തെയും അക്കാദമിക സ്വാതന്ത്ര്യത്തെയും തകർക്കാനുമുള്ള ഒരു ഉപകരണമായി VBSA മാറ്റപ്പെടുന്നത് കാണാനിരിക്കുന്നെയുള്ളു . 1976 വരെ വിദ്യാഭ്യാസം ,സംസ്ഥാന ഭരണ പട്ടികയിൽ ആയിരുന്നു . അടിയന്തരാവസ്ഥക്കാലത്താണ് , ഉന്നത വിദ്യാഭ്യാസം 42 ആം ഭരണഘടന ഭേദഗതിയിലൂടെ സമവർത്തിപട്ടികയിൽ ആക്കിയത്.

സ്വയംഭരണം തുലാസിൽ

സർവകലാശാലകളുടെ അക്കാദമിക സ്വയംഭരണത്തെക്കുറിച്ച് NEP -20 20 എന്ന നയരേഖയിൽ ആവർത്തിച്ചു പറയുകയും അതിനു ഘടക വിരുദ്ധമായി ഉദ്യോഗസ്ഥ നിയന്ത്രണത്തിലൂടെ അധികാര കേന്ദ്രീകരണം നടത്തുകയും ചെയ്യുന്നു. അധ്യാപക നിയമനം, വൈസ് ചാൻസലർ നിയമനം എന്നിവയുടെ മാനദണ്ഡങ്ങളും പരീക്ഷാ ഘടനയും മൂല്യനിർണയ രീതിയും ബിരുദ ബിരുദാനന്തര ഘടനയും പ്രവേശന നിബന്ധനയും, ഗവേഷണ വിഷയങ്ങളും എല്ലാം കേന്ദ്രസമിതി തീരുമാനിച്ചു കഴിഞ്ഞാൽ സർവകലാശാലകൾക്ക് എന്തുണ്ട് ബാക്കി?എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ,അതിനെ ഫണ്ട് നിരസിച്ചു പരിധിയിലാക്കുകയും ചെയ്യുന്നു .

മറ്റേതൊരു ലോകരാജ്യത്തേക്കാളും വൈജാത്യങ്ങൾ ഉള്ള ഭാഷകളും സംസ്കാരവും പാരമ്പര്യവും പുലരുന്ന ഭൂവിഭാഗമാണ്,ഇന്ത്യ. അതുകൊണ്ടുതന്നെ “ഒരു രാജ്യം ,ഒരു വിദ്യാഭ്യാസം” എന്ന സാമ്രാജ്യത്വ നയം രൂപീകരിക്കുന്നത് ,കട്ടിലിനനുസരിച്ച് അതിഥിയുടെ ശരീരം മുറിച്ചു ശരിയാക്കുന്ന ഗ്രീക്ക് പുരാണ കഥാപാത്രമായ പ്രൊക്രാസ്റ്റസിനെയാണ് ഓർമ്മിപ്പിക്കുന്നത്. മുൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ,ശ്രീ കപിൽ സിബലിൻ്റ അഭിപ്രായം ശ്രദ്ധേയമാണ്. “ഉന്നത വിദ്യാഭ്യാസത്തിൻറെ കേന്ദ്രീകൃത നിയന്ത്രണം അപകടകരവും പരമാബദ്ധവുമാണ്. വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ഐക്യമാണ് ഇന്ത്യയുടെ വിദ്യാഭ്യാസ മുഖമുദ്ര”

ഗുണനിലവാരം ഉയർത്തലാണ് ലക്ഷ്യം എന്നു പറയുന്ന പലനിർദ്ദേശങ്ങളിലും നിഴലിക്കുന്നത് സർവ്വാധികാരങ്ങളും കേന്ദ്രീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നിലവിൽ വന്ന മൊറാർജി സർക്കാർ ഉന്നത വിദ്യാഭ്യാസത്തെ സംസ്ഥാനങ്ങൾക്ക് തിരിച്ചുകൊടുക്കാൻ ബില്ല് കൊണ്ടുവരികയും ലോക്സഭയിൽ പാസാക്കുകയും ചെയ്തതാണ്.പക്ഷേ രാജ്യസഭയിൽ വേണ്ടത്ര ഭൂരിപക്ഷം ലഭിക്കാതെ അത് അന്നു നിയമം ആക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ പുതിയ വിദ്യാഭ്യാസ നയമായ എൻ ഇ പി 2020 ആവിഷ്കരിച്ചത് വെറും ക്യാബിനറ്റ്തീരുമാനം എന്ന പേരിലാണ്. അന്ന് പാർലമെൻറിൽ അവതരിപ്പിക്കാൻ കോവിഡ് ലോക്ക്ഡൗൺ പ്രതിബന്ധമായി എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ പുതിയ വിദ്യാഭ്യാസ നയം പാർലമെൻറിൽ ചർച്ചയ്ക്ക് വിധേയമാക്കിയിട്ടില്ല, എന്നു കാണാം. സംസ്ഥാനങ്ങളുടെ അഭിപ്രായം ന തേടിയിട്ടുമില്ല. ഈ ഒളിച്ചോട്ടം ജനാധിപത്യവിരുദ്ധമാണ്.

ഗവർണറുടെ സ്വന്തം വീ സി മാർ

സർവ്വകലാശാല വി സി നിയമനങ്ങൾ കേന്ദ്ര നോമിനികളായ ഗവർണർമാർ നടത്തുമ്പോൾ ഫെഡറലിസവും സമവർത്തി സ്വഭാവവും തകിടം മറിയപ്പെടും . അക്കാദമിക പരിചയമില്ലാത്ത വരെയും വ്യവസായത്തിലോ കച്ചവടത്തിലോ അനുബന്ധ രംഗങ്ങളിലോ പത്തുവർഷം പ്രവർത്തിപരിചയം ഉള്ളവരെയും വൈസ് ചാൻസൽമാരാക്കാമെന്നാണ് നിർദ്ദേശം. നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് ഗവേഷണ ഡിഗ്രി എടുക്കാമെന്നും കോളേജ് അധ്യാപകൻ ആകാമെന്നും വന്നാൽ ബിരുദാനന്തര ബിരുദ പഠന വിഭാഗങ്ങൾക്ക് പൂർണവിരാമം ആകും.എം.ഫിൽ ബിരുദങ്ങൾ പണ്ടേ നിർത്തലാക്കി കഴിഞ്ഞു .ആഴത്തിലുള്ള ഗവേഷണപഠനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പ്രാദേശിക ഭാഷാ പരിചയം അധ്യാപക നിയമനത്തിൽ അധിക യോഗ്യതയായി കണക്കാക്കപ്പെടുന്നു .ലോക ബന്ധഭാഷയായ ഇംഗ്ലീഷിനെ പുറത്തുനിർത്തുന്നതിനുള്ള മുന്നൊരുക്കമാണത് .പുതിയ നിർദ്ദേശങ്ങൾ പാലിക്കാത്ത യൂണിവേഴ്സിറ്റികൾക്ക് ഫണ്ടു് നിരോധിക്കും എന്നും എന്നിട്ടും തുടർന്നാൽ വിലക്കും എന്നു മുള്ള ഭീഷണിയും നിർദ്ദേശത്തിലുണ്ടു്. സർവ്വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങളെ എന്നെന്നേക്കുമായി ഹനിക്കുന്ന നടപടിയാണിത് .ഇനി എന്തിന് പല ,പല യൂണിവേഴ്സിറ്റികൾ എന്ന ചോദ്യം ഉയർന്നുവന്നാലും അത്ഭുതപ്പെടേണ്ടതില്ല .

ഒരു രാജ്യം ഒരു യൂണിവേഴ്സിറ്റി

ഉന്നത വിദ്യാഭ്യാസരംഗത്തെ അക്കാദമിക ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന എബിസി ഇതിന്റെ മുന്നൊരുക്കമാണ് പാഠ്യക്രമം അളക്കുന്നത് ക്രെഡിറ്റ് രൂപത്തിൽ ആയിരിക്കുമെന്നും അതെല്ലാം രാജ്യത്തെ ഒരു ക്രെഡിറ്റ് ബാങ്കിൽ നിക്ഷേപിക്കുമെന്നുമാണ് എൻ ഇ പി 20 20 പറയുന്നത് .ലോകത്ത് ഒരിടത്തും പരീക്ഷിച്ചിട്ടില്ലാത്ത ഒരു കേന്ദ്രീകരണ പരിഷ്കാരമാണിത്. ഇവിടെയും ജനാധിപത്യത്തിന്റെ ഫെഡറലിസം ചോദ്യം ചെയ്യപ്പെടുകയാണ് .

എൻട്രൻസുകളുടെ ചാകരക്കാലം

ക്രമക്കേടുകളുടെ എണ്ണമറ്റ ദേശീയ ഉദാഹരണങ്ങളിലൂടെ പഴികേട്ടുകൊണ്ട് ഏറെ പരീക്ഷകൾ റദ്ദാക്കി കുപ്രസിദ്ധി നേടിയിട്ടുള്ള ദേശീയ ടെസ്റ്റിംഗ് ഏജൻസി ആണ് ,യു ജി /പി ജി പ്രവേശന പരീക്ഷകൾ നടത്തുന്നത് .കലാശാലകളിലെ “ടീച്ചിങ്ങിനെ “പുറത്താക്കി “കോച്ചിങ്ങിനെ “കുടിയിരുത്തുന്ന ലോബിയുടെ പിടിയിൽ ആയിരിക്കുന്നു, പ്രവേശന പരീക്ഷകൾ. കോളേജ് അധ്യാപക യോഗ്യത പരീക്ഷയായ നെറ്റും ഗവേഷണ യോഗ്യത പരീക്ഷയും വെറും ഒബ്ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്ന ഉത്തരങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക എന്ന കേവലം സാങ്കേതികവും പരിശീലനപരവും ഓർമ്മ മാത്രം പരീക്ഷിക്കുന്നതുമായ ടെസ്റ്റുകളുടെ മികവിൽ തീരുമാനിക്കപ്പെടുന്നു .

പ്രായോഗിക ക്ഷമതയ്ക്കും വിലയില്ലാ തായിരിക്കുന്നു .ഭാഷയും ശാസ്ത്രവും മാനവിക വിഷയങ്ങളും അതത് കാലത്തെ ലോകത്താകെ നടക്കുന്ന ഗവേഷണങ്ങളുടെയും പുരോഗതിയുടെയും ആർജിത സ്വത്താണ് .എന്നാൽ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേക്ക് ഉന്നത വിദ്യാഭ്യാസം പരിമിതപ്പെടുമ്പോൾ, നാം ലോക ജാലകങ്ങൾ അടയ്ക്കുകയാണെന്ന് മാത്രമല്ല രാജ്യത്തുതന്നെ അത് വിഭാഗീയതയുടെ കളങ്ങൾ സൃഷ്ടിക്കുകയും ചിന്താഗതി ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള ഒത്തൊരുമയുടെ വഴികൾ അടയ്ക്കുകയും ചെയ്യും ലോകം തന്നെ ആഗോള ഗ്രാമമായി കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്, നമുക്ക് പ്രാദേശികതയുടെ തുരുത്തുകളിൽ ആകാൻ കഴിയുമോ? ഉന്നത വിദ്യാഭ്യാസത്തിനായി ഉള്ള മലയാളി കുട്ടികളുടെ വിദേശ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത രാജ്യത്തിൻ്റെ ചെറുപ്പത്തെയും തലച്ചോറിനെയും ഊർജത്തെയുമാണ് ഊറ്റിക്കളയുന്നത്. അതിൻ്റെ ഏറ്റവും കനത്ത വില കൊടുക്കേണ്ടി വരുന്നത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളുള്ള കേരളമായിരിക്കും എന്നു കാണാൻ വൈദദ്ധ്യം ആവശ്യമില്ലല്ലൊ.

ഡോ. ജോർജ് ജോസഫ് പരുവനാടി

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.