തൃശ്ശൂർ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് എം. എം. അലി അധ്യക്ഷത വഹിച്ചു.എം. എസ്. മണികണ്ഠൻ, എം. എ. അബ്ദുൽ റഷീദ്, എൻ. എം. റഫീക്ക്, ബിജു ജോബ്, എൻ. കെ. മജീദ്, വി. കെ. മുഹമ്മദ്, കെ. കെ. ഇക്ബാൽ, സിനി സക്കറിയ, എൻ. ആർ. ദേവരാജൻ, മുഹമ്മദാലി, അച്ചുതൻ, ബാബു കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.






