Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സി എം. മെഗാ ക്വിസ്; ജില്ലാതല മത്സര ആവേശകരമായി സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സി.എം. മെഗാ ക്വിസ് മത്സരത്തിന്റെ പാലക്കാട് ജില്ലാതല മത്സരം പാലക്കാട് മേഴ്സി കോളേജിൽ ആവേശകരമായി പര്യവസാനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്കൂൾ വിഭാഗത്തിൽ 29 ടീമുകളും കോളേജ് വിഭാഗത്തിൽ 52 ടീമുകളും പങ്കെടുത്തു.

ചരിത്രം, സംസ്കാരം, സാങ്കേതികവിദ്യ, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവ കോർത്തിണക്കി ഡോ. ജി. കെ. ആഗ്നേയ് നയിച്ച മത്സരം വിദ്യാർത്ഥികൾക്ക് അറിവും ആവേശവും ഒരുപോലെ സമ്മാനിക്കുന്ന അനുഭവമായി മാറി.വാശിയേറിയ പോരാട്ടത്തിനൊടുവിൽ സ്കൂൾ വിഭാഗത്തിൽ ചിറ്റിലഞ്ചേരി എം.എൻ.കെ.എം. എച്ച്.എസ്.എസിലെ അസ്‌ലം അഹദ്, ടി.എ. റിഷാൻ ഇബ്രാഹിം എന്നിവർ ഒന്നാം സ്ഥാനം നേടി. കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ അധ്വൈദ് രമേഷ്, അഭിമന്യു രമേഷ് എന്നിവർ രണ്ടാം സ്ഥാനവും, കടമ്പൂർ ജി.എച്ച്.എസ്.എസിലെ വി. ശ്രീഹരി, പി.എം. അനാമിക എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കോളേജ് വിഭാഗത്തിൽ പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിങ് കോളേജിലെ പി. നവനീത് കൃഷ്ണൻ, പി. നയന എന്നിവർ ഒന്നാം സ്ഥാനത്തെത്തി.

ചിറ്റൂർ ഗവ. കോളേജിലെ എ. എൻ. അബ്ദുൽ സലാം, എസ്. അശ്വിൻ എന്നിവർ രണ്ടാം സ്ഥാനവും, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പട്ടാമ്പി റീജിയണൽ സെന്ററിലെ കെ.ജി. പ്രിൻസ്, എ. നൗഷാദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

സംസ്ഥാനതല മത്സരത്തിൽ സ്കൂൾ വിഭാഗം വിജയികൾക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപയും, കോളേജ് വിഭാഗത്തിന് 3 ലക്ഷം, 2 ലക്ഷം, 1 ലക്ഷം രൂപയുമാണ് സമ്മാനത്തുക.സംസ്ഥാനതല മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് പാലക്കാട് ജില്ലയുടെ അഭിമാനമായി മാറാൻ എല്ലാ വിജയികൾക്കും ആശംസകൾ നേർന്നു.

Recent News

Advertisement
WhiteswanTV Footer