Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദൈനദിന ചിലവുകളുടെ  പണത്തിനായി ബിരിയാണി ചലഞ്ചുമായി പഞ്ചായത്ത് സ്‌കുള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കൊരട്ടി പഞ്ചായത്ത് എല്‍.പി. സ്‌കുളിലാണ് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തിയത്.  ബിരിയാണി ചലഞ്ചില്‍ ആദ്യ കിറ്റ് ജില്ലാ പഞ്ചായത്തംഗം ഷോണ്‍ പെല്ലിശ്ശേരി, ഫാ.ഡേവിസ് ചിറമ്മേല്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

ദൈനദിന ചിലവുകളടക്കമുളള വരുമാനത്തിനായി സ്‌കുളില്‍ വികസന സമിതിയുടെ ബിരിയാണി ചലഞ്ച്.ഗ്രാമ പഞ്ചായത്ത് എല്‍.പി. സ്‌കുളിലെ ഔദ്യോഗിക ചിലവുകള്‍ക്കപ്പുറമുള്ള ചിലവുകള്‍ക്കായി സ്‌കുള്‍ വികസന സമിതിയാണ് ജനപങ്കാളിത്തത്തോടെ ബിരിയാണി ചലഞ്ച് നടത്തിയത്. നിര്‍ദ്ദന വിദ്യാര്‍ത്ഥികളടക്കം പഠിക്കുന്ന ഈ വിദ്യാലയത്തിലെ സ്‌കുള്‍ ബസിന്റെ അറ്റകുറ്റ പണികളടക്കമുള്ള ചിലവുകള്‍ക്ക് ഔദ്യോഗിക വരുമാനം ഇല്ലാതായതോടെണ് ചലഞ്ച് സംഘടിപ്പിച്ചത്.

പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന സ്‌കുള്‍ അടുത്ത കാലത്തായി ഹൈട്ടക് നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു.ഇതോടോപ്പം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കുള്‍ ബസുള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭിച്ചിരുന്നു.സ്‌കുള്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ എതാണ്ട് 3000 പേര്‍ക്കുള്ള ബിരിയാണി പാക്കേറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.

അധ്യാപകരും , പി.ടി.എ.അംഗങ്ങളും ഒപ്പം സ്‌കുള്‍ വികസന സമിതി പ്രവര്‍ത്തകരും സ്വന്തം നിലയിലാണ് ബിരിയാണി തയ്യാറാക്കിയതും,വിതരണം ചെയ്തതും പി.ടി.എ. പ്രസിഡന്റ് രാജിവ് ഉപ്പത്ത് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ ആന്‍സി അഗസ്‌ററ്യന്‍, കുമാരി ബാലന്‍,അഡ്വ. കെ.ആര്‍.സുമേഷ്,പ്രധാന അധ്യാപിക സിനി ഗോപാല്‍ ,അധ്യാപികമാരായ ഷീജി ബാബു, അമൃത റോയ്‌ എന്നിവർ നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer