തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം 3,200 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,07, 920 രൂപയായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പതിനായിരത്തോളം രൂപയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഇന്ന് രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ച കഴിഞ്ഞ് വീണ്ടും സ്വര്‍ണവില കുറഞ്ഞത്.
റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.




