മലപ്പുറം: താനൂർ നഗരസഭയിലെ മാലിദ്വീപ് ഡിവിഷനിൽ കൗൺസിലറുടെ ഓഫീസ് തുറന്നു. മുൻ നഗരസഭ ചെയർമാൻ റഷീദ് മോര്യയാണ് മാലിദ്വീപ് ഡിവിഷൻ കൗൺസിലർ. നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകുന്നേരം നാലര മണിക്ക് നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീറാണ് കൗൺസിലറുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പാണ് കൗൺസിലർ ഈ ഓഫീസിലൂടെ യാഥാർഥ്യമാക്കിയത്.
കൗൺസിലറുടെ ഓഫീസ് ജനങ്ങളുടെ ആശാ കേന്ദ്രമാകണം എന്നാണ് ആഹ്രഹമെന്ന് കൗൺസിലർ റഷീദ് മോര്യ പറഞ്ഞു. മാലിദ്വീപിൽ കൗൺസിലർ ഓഫീസ് യാഥാർഥ്യമാക്കിയത് മാതൃകാപരമായ പ്രവർത്തനമാണെന്ന് ചെയർപേഴ്സൺ നസ്‌ല ബഷീർ പറഞ്ഞു. വലിയ ജനക്കൂട്ടമാണ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയത്. വൈസ് ചെയർമാൻ എം.പി. അഷറഫ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ കെ.പി. ഫാത്തിമ, കൗൺസിലർമാരായ ഫാറൂഖ് നടക്കാവ്, ഫൗസിയ കെ, മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, മുൻ കൗൺസിലർ വി.പി.എം. അഷറഫ്, പാടശേഖര സമിതി കൺവീനർ കെ.വി. രവി, കെ.കെ. മുഹമ്മദ് കുട്ടി ഹാജി, എം.കെ. ഹംസ ഹാജി, കുഞ്ഞുട്ടി കൊല്ലഞ്ചേരി, സി.വി. നാസർ, ബാപ്പു തൈക്കണ്ടി, അഷറഫ് വാക്കാട്ട്, ഹുസ്സൈൻ ഇല്ലിക്കൽ, അബ്ബാസ് കെ, മുത്തു പിലാശ്ശേരി, സമദ് പി, ജാബിർ എം, സക്കീർ പള്ളിപ്പുറത്ത്, ഫക്രുദ്ധീൻ മച്ചിങ്ങൽ,ധർമ്മ രാജൻ പച്ചേരി എന്നിവർ പ്രസംഗിച്ചു.
മിസ്റ്റർ മലപ്പുറം 2026 മത്സരത്തിൽ ജൂനിയർ 60 kg വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ശാക്കിർ കെ.വി.യേയും, കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥർക്ക് നൽകിയ ദേവധാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റാജിഹ് കുറ്റാളൂർ, എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാമിൽ പുത്തൂർ എന്നിവരെയും ചെയർപേഴ്സൺ നസ്‌ല ബഷീർ മെമെന്റോ നൽകി ആദരിച്ചു.






