തൃശ്ശൂർ: പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റും ഹോസ്റ്റല്‍ ഫീസും തൊഴിലുറപ്പ് തൊഴിലാളികളുടെ 6 മാസത്തെ കുടിശികയും എത്രയും വേഗം അനുവദിക്കണമെന്ന് കെപിഎംഎസ് പിണ്ടാണി-കരിങ്ങാച്ചിറ ശാഖ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വി.എം.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് സി.വി.ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷററും പഞ്ചായത്തംഗവുമായ പി.സി.ബാബുവിനെ ആദരിച്ചു. യൂണിയന് സെക്രട്ടറി വിനയന് മംഗലപ്പിള്ളി, ട്രഷറര്‍ യു.വി.വിശ്വനാഥന്, സുനില്‍ മാട്ടിന്മേല്, സജീവന് ഊരകത്ത് എന്നിവര്‍ പ്രസംഗിച്ചു. സി.വി.ബൈജു (പ്രസി.), രമ്യ സുനില്‍, സീത വാസു (വൈസ് പ്രസി.), യു.ഡി.സജീവന് (സെക്ര.), ജിഷ ബേബി, സിന്ധു കുമാരന് (ജോയിന്റ് സെക്ര.), രിജി സുബ്രഹ്മണ്യന് (ട്രഷറര്‍).




