തൃശ്ശൂർ: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരിസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളിന് കൊടിയേറ്റം നടത്തി. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറൽ മോൺ.ഫാ.ജോസ് മാളിയേക്കൽ കൊടി ഉയർത്തി. ദൈവാലയത്തിൽ നിന്നും വെഞ്ചിരിച്ച കൊടി തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ കൈക്കാരന്മാർ റിജു സെബാസ്റ്റ്യൻ, മനോജ് സെബാസ്റ്റ്യൻ, സുനിൽ ഡേവിഡ്, പോളി മേച്ചേരി എന്നിവർ കൈകളിലെന്തി.
പട്ടു കുടകളുടെയും യൂണിറ്റുകളെ പ്രധിനിധീകരിച്ച് ഭാരവാഹികൾ പിടിച്ച കൊടികളുടെയും അകമ്പടിയോടെ വികാരി വർഗീസ് പാത്താടനച്ചൻ അസിസ്റ്റന്റ് വികാരിമാരായ ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാദർ അഖിൽ തണ്ടിയേക്കൽ, ഇടവക വൈദീകൻ ഫാ.ആന്റണി പുളിക്കൻ, തിരുനാൾ കമ്മിറ്റി ജോ.കൺവീനർമാർ വർഗീസ് കാട്ടുപറമ്പിൽ, ഷൈജി ഷിബു കൺവീനർമാരായ സോജ് ജോസഫ്, ബാബു പറൂക്കാരൻ, ജോജോ കൊള്ളന്നൂർ, ജോസി കൊട്ടേക്കാരൻ, മിഥുൻ മാത്യൂസ്, ജോമോൻ കണ്ണമ്പടത്തി, ആന്റു മഞ്ഞപ്രകാരൻ, വിജു ടി ടി, അലൻ ജോജോ കേന്ദ്രസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ കൊടിമരത്തിങ്കലേക്കു എത്തുകയും തിരുക്കർമ്മങ്ങൾക്ക് ശേഷം കൊടിയുയർത്തുകയും ചെയ്തു. കൗൺസിലർമാർ, സംഘടന ഭാരവാഹികൾ, ഇടവക ജനങ്ങൾ, എന്നിവർ പങ്കെടുത്തു. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു എന്നിവ നടത്തി.




