പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രമാണ് വാരാണാസി. 2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റണ്ണിംഗ് ടൈം സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരിക്കുകയാണ്.
മൂന്ന് മണിക്കൂറോളമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് സംവിധായകന്‍ രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രേക്ഷകര്‍ കഥാപാത്രങ്ങളിലോ ലോകത്തിലോ മുഴുകിയിട്ടില്ലെങ്കില്‍, അവര്‍ 3 മിനിറ്റ് പോലും അത് കാണില്ല. യൂട്യൂബ് വീഡിയോകള്‍ പോലുള്ള മറ്റ് ഓപ്ഷനുകള്‍ അവര്‍ക്ക് ഉണ്ടെന്നും രാജമൗലി ചൂണ്ടിക്കാട്ടി.
റണ്‍ടൈം പ്രശ്‌നമല്ല, മറിച്ച് അവരെ ലോകത്തിലേക്ക് എത്തിക്കുക എന്നതാണ് പ്രശ്‌നം. ഒരു സംവിധായകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, റണ്‍ടൈം ഒരു പ്രധാന പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല,’ ആര്‍ആര്‍ആര്‍ മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ചിത്രമായിരുന്നെന്നും സംവിധായകന്‍ രാജമൗലി ചൂണ്ടിക്കാട്ടി. അടുത്തിടെ പുറത്തിറങ്ങിയ ധുരന്ദര്‍ മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുണ്ടായിരുന്നു.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നത് വന്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഇവെന്റില്‍ 130ഃ100 ഫീറ്റില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു.
കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനില്‍ അവസാനം എത്തിയപ്പോള്‍ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എന്‍ട്രി ചെയ്തപ്പോള്‍ അറുപത്തിനായിരത്തില്‍പ്പരം കാഴ്ചക്കാര്‍ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹര്‍ഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. ബാഹുബലിയും ആര്‍ ആര്‍ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖര്‍.




