Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവമ്പാടി മണ്ഡലം വെച്ചുമാറാൻ ആലോചന; കോഴിക്കോട് ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക കെപിസിസി നേതൃത്വത്തിന് കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺ​ഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ. കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികൾ സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ജില്ലയിലെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക ജില്ലാ കോൺ​ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകി. എം.കെ. രാഘവൻ എം.പി., ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ നേതാക്കൾ കെപിസിസി നേതൃത്വത്തെ കണ്ടത്.

ബാലുശ്ശേരി മണ്ഡലത്തിൽ മുൻ എം.പി. രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണനയെന്നാണ് റിപ്പോർട്ട്. കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി. സൂരജിന്റെ പേരുമുണ്ട്. ബീന പൂവത്തിലും എം.ടി. മധുവും താത്‌പര്യമറിയിച്ചിട്ടുണ്ട്. എലത്തൂരിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനാണ് മുൻതൂക്കം. യു.വി. ദിനേശ് മണിയെയും പരിഗണിക്കുന്നുണ്ട്. ഇതിനുപുറമേ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ബാലകൃഷ്ണൻ കിടാവിന്റെ പേരും ഉയർന്നിട്ടുണ്ട്.

കൊയിലാണ്ടി മണ്ഡലത്തിൽ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ തന്നെയാവും മത്സരിക്കുക. എങ്കിലും, മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും തള്ളിക്കളഞ്ഞിട്ടില്ല. എൻ. സുബ്രഹ്മണ്യന്റെ പേര് എലത്തൂരിലാണ് ഉയർന്നുകേട്ടതെങ്കിലും കൊയിലാണ്ടിയിൽ മത്സരിക്കാനുള്ള താത്‌പര്യമാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

നോർത്ത് മണ്ഡലത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തിന്റെ പേരാണുള്ളത്. നാദാപുരത്ത് യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറി കെ.എം. അഭിജിത്തിന്റെ പേരാണ് പരിഗണിക്കുന്നത്. അഭിജിത്തിന്റെ മണ്ഡലം മാറാനുള്ള സാധ്യതയുമുണ്ട്. നാദാപുരത്ത് ആദം മുൽസിയുടെയും ഐ. മൂസയുടെയും പേര്‌ തള്ളിക്കളയാനാവില്ല. പേരാമ്പ്രയിൽ സത്യൻ കടിയങ്ങാടും താത്‌പര്യമറിയിച്ചിട്ടുണ്ട്.

സ്‌ക്രീനിങ്‌ കമ്മിറ്റി ചേർന്ന് ചർച്ചചെയ്തശേഷം മാത്രമേ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കൂ. കൂടാതെ, സ്ഥാനാർഥികളുടെ വിജയസാധ്യതകൂടി കണക്കിലെടുത്തുള്ള സർവേഫലവും പരിഗണിക്കും. സ്ഥാനാർഥിയാവാൻ താത്‌പര്യംപ്രകടിപ്പിച്ച് ജില്ലയിലെ പല കോൺഗ്രസ് നേതാക്കളും തിരവനന്തപുരത്തുണ്ട്. എന്നാൽ, അന്തിമപട്ടികയിൽ വിജയസാധ്യതയ്ക്കും പൊതുസമ്മതിക്കുമായിരിക്കും മുൻതൂക്കം. അതിനനുസരിച്ച് മണ്ഡലങ്ങളിൽ മാറ്റങ്ങളുണ്ടാവാനും സാധ്യതയുണ്ട്.

പലരും സ്ഥാനാർഥികളായി സ്വയംപ്രഖ്യാപിക്കുന്ന വിഷയവും കെ.പി.സി.സി. പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലീഗിന്റെ സീറ്റായ തിരുവമ്പാടി മണ്ഡലം വെച്ചുമാറുന്നകാര്യവും പരിഗണിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എം. ജോയ് മത്സരിച്ചേക്കും. അതല്ലെങ്കിൽ ലീഗ് നേതാവായ സി.കെ. കാസിം, പൊതുസ്വതന്ത്രനായ ഗിരീഷ് ജോൺ തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.

എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.എം. നിയാസ്, കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണൻ, ഡി.സി.സി. മുൻപ്രസിഡന്റ് കെ.സി. അബു, ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, കേരള പ്രദേശ് കർഷകകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു തുടങ്ങിയ നേതാക്കളാണ് സ്ഥാനാർത്ഥി പട്ടികയുമായി കെപിസിസി നേതൃത്വത്തെ കണ്ടത്.

Advertisement
WhiteswanTV Footer