Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്കൂൾ കുട്ടികളുടെ ഓട്ടോ സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി പൊട്ടിത്തെറിച്ച സംഭവം; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി പൊട്ടിത്തെറിച്ച സംഭവം. സ്ഥലത്ത് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധ നടത്തി. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ല. തൃക്കങ്ങോട് വിവേകാനന്ദ- ചാത്തൻ പറമ്പ് റോഡിൽ ഇന്നലെ രാവിലെ 9.30-ഓടെയാണ് സംഭവം നടന്നത്. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ചക്രം കയറിയാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്.

ശബ്ദം കേട്ടതിനു പിന്നാലെ വലിയതോതിൽ പുക ഉയർന്നതായും കരിമരുന്നിന്റെ മണം ഉണ്ടായിരുന്നതായും ഡ്രൈവറും ശബ്ദം കേട്ട് സ്ഥലത്ത് ഓടിയെത്തിയിരുന്ന വരും പറഞ്ഞിരുന്നു പറഞ്ഞിരുന്നു. പന്നിപ്പടക്കമാണോ പൊട്ടിയത് എന്ന സംശയത്തെ തുടർന്ന് ഒറ്റപ്പാലം പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ഇന്നലെ തന്നെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് ബോംബ് സ്കോഡിന്റെയും ഡോസ് കോഡിന്റെയും നേതൃത്വത്തിലാണ് വിശദമായ പരിശോധന നടത്തിയത് .പരിശോധനയിൽ പോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix