തൃശ്ശൂർ: കാട്ടകാമ്പാൽ പെരുന്തുരുത്തിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നടത്തി വരുന്നതായി ആരോപിക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി പെരുന്തുരുത്തി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻ്ററിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു.
യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ ആർ അനീഷ് മാസ്റ്റർ, ശിവരാത്രി ആഘോഷങ്ങൾ ആസൂത്രിതമായി അലങ്കോലമാക്കാനുള്ള ജിഹാദി ശ്രമങ്ങൾക്ക് സി പി എം ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ചു. പ്രദേശത്തെ അക്രമ രാഷ്ട്രീയത്തിൽ നിന്നും സി പി എം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിന് ശേഷം പ്രദേശത്തെ അമ്മമാരുടെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിൽ കണ്ട് തങ്ങളുടെ ആശങ്കകൾ അറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യോഗത്തിൽ കുന്നംകുളം മണ്ഡലം പ്രസിഡൻ്റ് പി ജെ ജെബിൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എം വി ഉല്ലാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുനീഷ് എം എൻ, മണ്ഡലം ഭാരവാഹികളായ ഷാജി ചക്കിത്തറ, ശ്രീജിത്ത് ആവേൻ, മുൻ പഞ്ചായത്ത് അംഗം പ്രദീപ് കുന്നത്ത് എന്നിവർ സംസാരിച്ചു.






