Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അക്ഷരത്തിനൊപ്പം ആരോഗ്യവും; കോട്ടയം ജില്ലയിൽ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഹെൽത്ത് സ്‌ക്രീനിംഗ് നടത്തും. പരിശോധന പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യും. ഇവ പിന്നീട് ഇലക്ട്രോണിക്ക് ഹെൽത്ത് കാർഡുകളായി മാറ്റാനാണ് തീരുമാനം.

വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സ്‌കൂളുകളിൽ ഹെൽത്ത് അസംബ്ലി, ഹെൽത്ത് കോർണർ എന്നിവ സജ്ജമാക്കും. അധ്യാപകരെ ഹെൽത്ത് മെന്റർമാരായി തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുന്നതിനൊപ്പം, വിദ്യാർത്ഥികളിൽ നിന്ന് ഹെൽത്ത് അംബാസഡർമാരെയും നിയോഗിക്കും. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer