Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവേഗപ്പുറയിൽ സമാന്തര പാലം വരുന്നു; സർക്കാർ 5 കോടി രൂപ അനുവദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം- പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചു. ധനമന്ത്രി നിയമസഭയിൽ ബജറ്റുമായി ബന്ധപ്പെട്ട മറുപടി പ്രസംഗത്തിലാണ് ഈ തുക പ്രഖ്യാപിച്ചത്.

​നിലവിലുള്ള തിരുവേഗപ്പുറ പാലം ആരംഭിക്കുന്ന കൊടുമുടിയിൽ നിന്നു തന്നെയാണ് പുതിയ പാലവും നിർമ്മിക്കുക. പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടി രൂപ ആവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ കഴിഞ്ഞ ബജറ്റിൽ പ്രൊപ്പോസൽ നൽകിയിരുന്നു. എന്നാൽ അന്ന് നൂറ് രൂപയുടെ ടോക്കൺ തുക മാത്രമാണ് അനുവദിച്ചിരുന്നത്.​

നിലവിലെ പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ധന മന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ അഞ്ചു കോടി രൂപ അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. കൂടാതെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിനും സമാന്തര പാലം വേണമെന്ന ആവശ്യം സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix