തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. പവന് 2,120 രൂപ കൂടി ഒരു പവന് 1,14,840 രൂപയും ഗ്രാമിന് 265 രൂപ ഉയർന്ന് 14,355 രൂപയുമായി. ആഗോള വിപണിയിൽ ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയും ഉച്ചയ്ക്കുശേഷം 1000 രൂപ കുറഞ്ഞ് 1,12,720 രൂപയുമായിരുന്നു.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,17.760 രൂപയും ഗ്രാമിന് 14,720 രൂപയുമായിരുന്നു.
ലോകവിപണിയിൽ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യത്യാസമാണ് സ്വർണവിലയിലെ പെട്ടെന്നുള്ള വർദ്ധനവിന് കാരണം. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിലുണ്ടായിരുന്ന ആശങ്ക മാറിയതോടെ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചത് മറ്റൊരു കാരണമാണ്. സ്വർണത്തിൽ നിക്ഷേപം നടത്തിയവർ കൂടുതൽ ലാഭത്തിനായി ഓഹരിയിലേക്ക് നിക്ഷേപങ്ങൾ മാറ്റിയിരിക്കുകയാണ്.






