കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ബൈബിൾ കൺവൻഷൻ ഫെബ്രുവരി പതിനെട്ടു മുതല്‍ ഇരുപത്തിരണ്ടു വരെ നടത്തും. അതിനോട് അനുബന്ധിച്ചു ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്ത് നടക്കുന്ന 27-ാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷൻ പന്തലിന്‍റെ കാല്‍നാട്ടു കര്‍മം വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് നിര്‍വഹിച്ചു.
മൈതാനത്തു നടന്ന താൽകാലിക യോഗത്തില്‍ ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു. ഇരുപത്തിയയ്യായിരം പേര്‍ക്ക് ഇരുന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്ന സൗകര്യങ്ങളോടു കൂടിയാണ് പന്തൽ നിര്‍മിക്കുന്നത്.




