Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സെൻറ് തോമസ് സ്പെഷ്യൽ സ്കൂളിൽ കാരുണ്യ ദിനാചരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കയറാടി സെൻറ് തോമസ് സ്പെഷ്യൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച കാരുണ്യ ദിനാചരണം നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് അറയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ കെ.എം. മാണിസാറിന്റെ 93-ാം ജന്മദിനവുമായി ബന്ധപ്പെടുത്തി നടത്തിയ കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ സാമൂഹ്യ സേവന പരിപാടികൾ സംഘടിപ്പിച്ചു. ഹൈക്ക് പ്രൊഡക്ഷൻസ് എം.ഡി. ഷൈമോൾ ബിബിൻ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

കയറാടി സെൻറ് തോമസ് സ്പെഷ്യൽ സ്കൂളിലെ നൂറിലധികം പ്രത്യേക വിദ്യാർത്ഥികളുടെ കുടുംബങ്ങളിലേക്കും സ്കൂളിലേക്കുമായി പേഴ്സണൽ ഹൈജീൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകൾ വിതരണം ചെയ്തത് പരിപാടിയിലെ പ്രധാന ആകർഷണമായി. കുട്ടികൾക്ക് വിതരണം ചെയ്ത ഹൈജീൻ പ്രോഡക്റ്റ് കിറ്റുകൾ ഹൈക്ക് പ്രൊഡക്ഷൻസ് ആണ് നൽകിയത്.

കേരള കോൺഗ്രസ് (എം) നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് ഉല്ലാസ് ടി.പി., സംസ്ഥാന കമ്മിറ്റി അംഗം ഗോപി എ.ഐ., യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി അംഗം അജി ഫ്രാൻസിസ്, ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ (ജി.കെ.), നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തുകൊണ്ടാണ് കാരുണ്യ ദിനാചരണം സമാപിച്ചത്.

Advertisement
WhiteswanTV Footer