Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഞ്ഞുതുള്ളി പാർക്ക് നവീകരണവും സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ജി.എച്ച്.എസ്.എസ്. തോലനൂരിൽ സ്കൂൾ വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ മഞ്ഞുതുള്ളി പാർക്ക് നവീകരണത്തിന്റെ ഉദ്ഘാടനവും സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനവും തരൂർ എം എൽ എ പി. പി. സുമോദ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിനൊപ്പം വ്യക്തിത്വ വികസനവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ് യൂണിറ്റിലെ വിദ്യാർത്ഥികൾ ശാസനയും അച്ചടക്കവും പ്രതിഫലിപ്പിക്കുന്ന പരേഡും സല്യൂട്ടും അവതരിപ്പിച്ചു. സ്കൂൾ വളപ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാരായ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് അനുകൂലമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി സ്കൂൾ ഭരണസമിതി സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix