Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 880 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്വർണവില കേരളത്തിൽ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് 110 രൂപ താഴ്ന്നിറങ്ങി വില 14,520 രൂപയായി. 880 രൂപ കുറഞ്ഞ് 1,16,160 രൂപയാണ് പവൻവില. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടത്.

അമേരിക്കയുടെ ജനുവരിയിലെ തൊഴിൽക്കണക്ക് ഇന്നലെ പുറത്തുവന്നിരുന്നു. പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടി ഇരട്ടിയധികം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കരകയറുന്നുവെന്ന വിലയിരുത്തലും ശക്തമായി. ഇത് യുഎസ് ഡോളറിന്റെയും (ഡോളർ ഇൻഡക്സ്) യുഎസ് ട്രഷറി യീൽഡിന്റെയും മുന്നേറ്റത്തിന് വഴിവച്ചതോടെ സ്വർണവില താഴുകയായിരുന്നു. രാജ്യാന്തര വിപണിയിൽ ഔൺസിന് ഇന്നലെ വൈകിട്ട് 5,100 ഡോളറിന് മുകളിലായിരുന്ന വില ഇന്നൊരുവേള 5,046ലേക്ക് താഴ്ന്നു. ഇത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix