തൃശ്ശൂർ: കണ്ണംമ്പുഴ ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടി നഗരസഭ കൗണ്‍സിലര്‍മാരെ ആദരിച്ചു.ആദരവ് സമ്മേളനം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ടി.എന്‍.ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.വി.പോള്‍,
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷ്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ജില്‍ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജിയോ കിഴക്കുംതല, ഒ.എസ്.ചന്ദ്രന്‍ ആനി പോള്‍, ലിജി ജോജി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി.ഉണ്ണിഷ്ണന്‍ അടക്കം 37 കൗണ്‍സിലര്‍മാരേയും ഷാള്‍ അണിയിച്ച് ആദരിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ.എം.ഹരിനാരായണന്‍ എം.സി.ഗോപീകൃഷ്ണന്‍. അമ്പാടി ഉണ്ണികൃഷ്ണന്‍.കെ.ഗുണശേഖരന്‍,തുടങ്ങിയവര്‍ സംസാരിച്ചു.




