Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വികസിൻ ഭാരത് ശിക്ഷൻ അടിസ്ഥാൻ ബിൽ 2025 സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായി ഇടി മുഹമ്മദ് ബഷീർ എം പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വിക്‌സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബിൽ 2025 പരിശോധിക്കുന്നതിനായി രൂപീകരിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. ലോക്‌സഭാ സ്പീക്കർ ഉത്തരവ് പുറപ്പെടുവിച്ചു. കമ്മിറ്റിയുടെ ചെയർപേഴ്‌സണായി ലോക്‌സഭാംഗമായ ഡോ. ഡി.പുരന്ദേശ്വരിയെയും സ്പീക്കർ നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന വിക്‌സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബില്ലിലെ വിവിധ വ്യവസ്ഥകൾ വിശദമായി പരിശോധിക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിനാണ് ജെ.പി.സി രൂപീകരിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക എംപി ഇ.ടി മുഹമ്മദ് ബഷീർ ആണ്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിൽ സ്ഥിരമായി ഇടപെടുന്ന അദ്ദേഹത്തിന്റെ പരിചയവും നിലപാടുകളും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഗുണകരമാകും. രാജ്യത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഈ കമ്മിറ്റിയിൽ അംഗത്വം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഇ. ടി. മുഹമ്മദ് ബഷീർ എംപി, വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും അനുകൂലമായ നിലപാടുകൾ ശക്തമായി ഉന്നയിക്കുമെന്ന് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer