Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രമുഖ വ്യപാരി വ്യവസായി നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ തല മുതിർന്നനേതാവും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി. നസിറുദ്ദീന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. എടവണ്ണപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ കക്കാടംപൊയിൽ ഡ്രീം റോക്ക് റിസോർട്ടിൽ വെച്ച് നടന്നു. ​യൂണിറ്റ് പ്രസിഡന്റ് കൈരളി ബിച്ചാപ്പൂ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കെ.ആർ.സി ചെയർമാൻ മജീദ് മാക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

കേരളത്തിലെ വ്യാപാരികളെ ഒരു ചരടിൽ കോർത്ത മുത്തുപോലെ ഐക്യപ്പെടുത്തിയ ടി. നസിറുദ്ദീന്റെ പോരാട്ടവീര്യം വരും തലമുറയ്ക്കും ആവേശം പകരുന്നതാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഘടനയെ നയിച്ച അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം വ്യാപാര മേഖലയ്ക്ക് നൽകിയ കരുത്ത് ചടങ്ങിൽ അനുസ്മരിച്ചു.

​ചടങ്ങിൽ കെ.വി.എം കുഞ്ഞി, മുസ്തഫ സമാൻ, ശശിരാജ് പനങ്ങാട്, പൈലറ്റ് ഷാഹിദ്, ഷാജഹാൻ കനകമഹൽ, തബുക്കി, മുസ്തഫ വട്ടപ്പാറ, റൊമാന കബീർ, അഹമ്മദ് കുട്ടി താസ ചിക്കൻ, അഷ്റഫ് ബിൽഡേഴ്സ്,, ബാവലി അക്ബർ തുടങ്ങിയവർ സംസാരിച്ചു. ശശി ഫോട്ടോ ലാൻഡ് സ്വാഗതവും അയമൂസ് കുറുമ്പത്തൊടി നന്ദി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix