Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൃഷിയിടങ്ങൾ നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങളെ വെടിവെച്ചു കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കർഷകരുടെ അധ്വാനവും സ്വപ്നങ്ങളും തകർത്ത് കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാനുള്ള വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നടപടി രണ്ടാം ഘട്ടത്തിലും ഊർജ്ജിതമായി തുടരുന്നു. അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് പന്നിക്കൂട്ടങ്ങളെ കൂട്ടമായി കൊന്നൊടുക്കാനുള്ള ഭരണസമിതിയുടെ തീരുമാനപ്രകാരം ഇന്നലെ രാത്രിയും പടിഞ്ഞാറൻ മേഖലകളിൽ വ്യാപക തിരച്ചിൽ നടത്തി പത്തോളം കാട്ടുപന്നികളെ കൊന്നൊടുക്കി.
പടിഞ്ഞാറൻ മേഖലയിലെ വിവിധ കൃഷിയിടങ്ങളിൽ ഇറങ്ങിയ പന്നികളെ ഷൂട്ടർമാർ പിടികൂടി വെടിവെച്ചു കൊന്നു.

രാത്രികാലങ്ങളിൽ കൂട്ടമായെത്തി തെങ്ങ്, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ നശിപ്പിക്കുന്ന പന്നികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ജനവാസ മേഖലകളിൽ പന്നികൾ ഇറങ്ങുന്നത് നാട്ടുകാർക്കും വലിയ ഭീഷണിയായിരുന്നു. കർഷകരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ച ഈ കർശന നടപടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പന്നിശല്യം പൂർണ്ണമായും നിയന്ത്രിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer