തൃശ്ശൂർ: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍ മേള സംഘടിപ്പിച്ചു.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കര്‍ഷര്‍ തയ്യാറാക്കിയ വിവിധ ഉത്പനങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റ് സുനില്‍ കെ മേനോന്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സ്വപ്ന, നഗരസഭ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, വിവധ പഞ്ചായത്ത് പ്രസിഡന്റുമാരായ ലീല സുബ്രഹ്മണ്യന്, സുനന്ദ നാരായണന്, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ സച്ചിന് രാജ്, പി.വി.ലിജി. ഷാജു വലത്തുക്കാരന്, ഓമന രവി, ജില്ല പഞ്ചായത്തംഗങ്ങളായ ഡാര്‍ളി പോള്സന്, അഡ്വ,ഷോണ്‍ പല്ലിശ്ശേരി, ബ്ലോക്ക് മെമ്പര്‍മാരായ പ്രിയ വിനയന്, എം.ഡി.വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു. മേളയുടെ ഭാഗമായി ഒരുക്കിയ പ്രദര്‍ശന മേള ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ സ്വാദിഷ്ടമായ ഉത്പനങ്ങള്‍, മറ്റു ഉത്പനങ്ങള്‍. പലതരത്തിലുള്ള ചെടികള്‍, എല്ലാം ഏറെ ശ്രദ്ധേയമായി.വിവിധ വിഷയങ്ങളെ സംബന്ധിച്ച് കർഷകർക്ക് ക്ലാസുകളും ഉണ്ടായിരുന്നു.






