മലപ്പുറം: പ്രിയം റസിഡൻ്റ് സ് പ്രവർത്തനം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ പുതിയ ഒരു സംരംഭത്തിന് തുടക്കമായി. റസിഡൻ്റ് സിൻ്റെയും അതിലെ അംഗങ്ങളുടെയും ഉപയോഗത്തിന്നായി സ്വന്തമായി സൗണ്ട് സിസ്റ്റവും, ടാർപോളിനും 75 ഓളം ചെയറുകളും പോഡിയവും, മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കയാണ്. കൂടാതെ റസിഡൻ്റസിൽ രോഗാതുരരുടെ അത്യാവശ്യ ഉപയോഗങ്ങൾക്കായി, എയർ ബെഡും, വാക്കറും, വീൽചെയറും റസിഡൻസിൽ ഒരുക്കിയിട്ടുണ്ട്.
ഇനിയും ഒട്ടേറെ ഇത് പോലുള്ള ഉപകരണങ്ങൾ രോഗികൾക്കായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ടു ഈ സംരംഭം താനൂർ DYSP പ്രമോദ് സാറിനൊ രുക്കിയ യാത്രയയപ്പു യോഗത്തിൽ വെച്ച് , DYSP ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് പ്രൊഫസർ വി.പി ബാബു അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സിക്രട്ടറി എഞ്ചിനിയർ ഫൈസൽ, ഖജാൻജി മൊയ്തീൻകുട്ടി എന്ന ബാവ, ജോയൻ്റ സിക്രട്ടറി പി.കെ അബ്ദുല്ല, വനിത പ്രസിഡണ്ട് ടി.പി.എം താഹിറ തുടങ്ങിയവർ സംസാരിച്ചു അംഗങ്ങളിൽ നിന്നും ലഭ്യമായ തുക സ്വീകരിച്ചു കൊണ്ടാണ് മേൽപറഞ്ഞ സൗകര്യങ്ങളെല്ലാം സംഘടിപ്പിച്ചിട്ടുള്ളത്.




