തൃശ്ശൂർ: ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷിത്വദിനമായ ഫെബ്രുവരി 12-ന് കെ.എസ്.യു കാട്ടകാമ്പാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. ജയശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എസ്.യു പ്രസിഡന്റ് അൻവർ അധ്യക്ഷത വഹിച്ചു.അനുസ്മരണ യോഗത്തിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി റാഷിദ് പെരുന്തുരുത്തി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എസ്. മണികണ്ഠൻ, മണ്ഡലം പ്രസിഡന്റ് എം.എം. അലി, ബ്ലോക്ക് സെക്രട്ടറി എം.എ. അബ്ദുൾ റഷീദ്, കെ.എസ്.യു മണ്ഡലം ഭാരവാഹികളായ രാഹുൽ, ഹൃത്വക് എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റിയാസ് മാമ്പുള്ളി, പ്രഭു എം.സി, റെസ്വിൻ, റാഷിദ്, അശ്വിൻ, ബിലാൽ, നദീർ, ബിനീഷ് എന്നിവരും കെ.എസ്.യു സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.




